ദൈവത്തെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും.

29 അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.
30 ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും.
31 എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.(Isaiah 40:29-31)

നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്തിനാണ് ഈ ശക്തി പുതിയ നിയമ വെളിച്ചത്തിൽ ?

1) കർത്താവായ യേശുക്രിസ്തുവിനു സാക്ഷികൾ ആകുവാൻ ഈ ലോകത്തിൽ , സത്യ സുവിശേഷത്തിനും ദൈവാരാജ്യത്തിനും വേണ്ടി നിലകൊള്ളാൻ , അനേകരെ നിത്യജീവനായ യേശുവിലേക്കു തിരിക്കാൻ ,ലോകത്തിനു വെളിച്ചമാകാൻ,ദൈവമക്കളാകുവാൻ ,ദൈവത്തിന്റെ രാജകീയ പുരോഹിതരാകാൻ , Etc .
2) ലോകത്തിനു അനുരൂപരാകാതെ ലോകമാലിന്യം പറ്റാതെ യേശുവിനെ അനുഗമിക്കാൻ ,അവിടുത്തെ ആത്മാവിനെ അനുഗമിക്കാൻ ,ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാൻ . ദൈവം നമുക്കായി കരുതിയ ദൈവിക വഴിയിലൂടെ നടക്കുവാൻ.

നമുക്ക് ക്ഷീണിച്ചുപോകാതെ ഒരു ഓട്ടവും നടത്തവും നടത്തിപ്പും ഈ ലോകത്തിൽ ഉണ്ട് നാം ദൈവത്തെ കാത്തിരുന്നാൽ .വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി ഓടുക ദൈവം നമ്മെ വിളിച്ച വിളിയിൽ വിളിച്ച വഴിയിലൂടെ ലക്ഷ്യത്തിലേക്ക് .

ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ദൈവമക്കൾ നടത്തപ്പെടുന്നു നിത്യജീവനിലേക്ക്.

————————————————————————–

46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും
47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.
49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.(Luke 24:46-49)
————————————————————————–

ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.(Hebrews 12:1)

14 ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.(Philippians 3:14)

7 ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
8 ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.(2 Timothy 4:7-8)
————————————————————————–
14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.(Romans 8:14)
————————————————————————–