“‘Our Father in heaven,
hallowed be your name,
10 your kingdom come,
your will be done,
on earth as it is in heaven.
11 Give us today our daily bread.
12 And forgive us our debts,
as we also have forgiven our debtors.
13 And lead us not into temptation,[a]
but deliver us from the evil one.[b]’
10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
13 ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
ഇവിടെ കർത്താവായ യേശുക്രിസ്തു പ്രാർത്ഥനയുടെ ഒരു മാതൃക നമുക്ക് തന്നിരിക്കുകയാണ് .
ഇവിടെ യേശുക്രിസ്തു വഴി ദൈവ മക്കളാകാൻ ,ദൈവിക ഫാമിലിയിൽ മെംബേർസ് ആയവർ,അതിനു അധികാരം ലഭിച്ചവർ ദൈവത്തോട് പിതാവേ എന്ന് വിളിച്ചു പ്രാർത്ഥിക്കുകയാണ്.
പരിശുദ്ധമായ ദൈവിക നാമം ദൈവ മക്കളിൽ വിശുദ്ധീകരിക്കപ്പെടണം.
സാത്താൻ മനുഷ്യനെ സ്വാധീനിച്ചു അധീനപ്പെടുത്തി ഭരിക്കുന്ന ഈ ലോകത്തിൽ മനുഷ്യരിൽ ദൈവരാജ്യം വരുവാൻ പ്രാർത്ഥിക്കുകയാണ്.സാത്താനും മനുഷ്യനും സ്വന്തം ഇഷ്ടം നടത്തുമ്പോൾ അത് മാറി സ്വർഗ്ഗത്തിലെ പോലെ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിലും ആകുവാൻ പ്രാർത്ഥിക്കുകയാണ് .
ദൈവ മക്കൾക്ക് ആവശ്യം ഉള്ള ആത്മീയ ,മാനസിക , ഭഔതിക ആവശ്യങ്ങൾ ഇന്ന് വേണ്ടത് ദൈവം തരാൻ പ്രാർത്ഥിക്കുകയാണ്.
മറ്റുള്ളവരോട് അവർ നമ്മളോട് ചെയ്ത തെറ്റുകൾ നമ്മൾ ക്ഷമിക്കുക വഴി നമ്മുടെ തെറ്റുകൾ ദൈവം ക്ഷമിക്കാനും ദൈവവുമായുള്ള നമ്മുടെ ബന്ധം ശരിയാക്കാനും പിടിപ്പിക്കുകയാണ്.
അടുത്തതായി നമ്മൾ ദൈവ മക്കൾ പാപം ചെയ്യാൻ കാരണമായ temptations ഇൽ നമ്മെ ഉൾപ്പെടുത്താതിരിക്കാനും temptations ഉണ്ടാക്കുന്ന സാത്താനിൽ നിന്ന് രക്ഷിക്കാനും പ്രാർത്ഥിക്കുകയാണ് .
എന്നേക്കും ഉള്ള രാജ്യവും ശക്തിയും മഹത്വവും സത്യ ദൈവത്തിനു മാത്രമേയുള്ളു.
31 ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ.(1 Corinthians 10:31)
17 വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.(Colossians 3:17)
